അഞ്ച് സംവിധായകരുടെ ചെറിയ അഞ്ച് കഥകൾ ചേര്‍ന്ന മലയാളം ആന്തോളജി ചിത്രം ‘ഫ്രീഡം ഫൈറ്റ്’ ട്രെയ്‌ലര്‍ പുറത്തുവിട്ടു.രോഹിണി, ജോജു ജോര്‍ജ്, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍.ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റി, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.