തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്നു മുതൽ ഒൻപത് വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, 10,11,12 ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.
ഓൺലൈനായാണ് യോഗം സംഘടിപ്പിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ ഓൺലൈനിലൂടെയാണ് നടക്കുന്നത്. ഫെബ്രുവരി രണ്ടാം വാരത്തിന് ശേഷവും ഇത് തുടരണോ എന്ന് സർക്കാർ പരിശോധിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകിയിട്ടുണ്ട്.