ആലപ്പുഴ: കലവൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റിയംഗം ടി.സി. സന്തോഷിനാണു വെട്ടേറ്റത്.
ആക്രമണത്തിനു പിന്നിൽ ബിഎംഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ ബിഎംഎസ് പ്രവർത്തകരായ കുരുവി സുരേഷ്, ഷൺമുഖൻ എന്നിവർ അറസ്റ്റിലായി.
കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.