ഹൈദരാബാദ്: കോവിഡ് പോസിറ്റീവായ ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി റോഡിൽ പ്രസവിച്ചു. തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിറിലാണ് സംഭവം.
കോവിഡ് സ്ഥിരീകരിച്ചതിനാൽ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും വേറെ ആശുപത്രിയിലേക്ക് പോകാനും ഡോക്ടർ നിർദേശിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്‌പെൻഡ് ചെയ്തു.
ചൊവ്വാഴ്ചയാണ് ഗർഭിണിയായ യുവതി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി കോവിഡ് പരിശോധന നടത്തിയത്. പരിശോധനയില്‍. കോവിഡ് സ്ഥിരീകരിച്ചത് കൊണ്ട് യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും വേറെ ആശുപത്രിയിൽ പോകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. തുടർന്ന് യുവതി ആശുപത്രിയ്ക്ക് പുറത്തുള്ള റോഡിൽ പ്രസവിക്കുകയായിരുന്നു.
പ്രസവ ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.