കാസർഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഐജിക്കും എഡിഎം ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും വിശദമായ റിപ്പോര്‍ട്ട് കൈമാറി.
എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ നാരായണന്, സിവില്‍ പോലീസ് ഓഫീസര്‍ ബിജുമോന് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ ഉത്തരവായി.
കാസര്‍കോട് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപബ്ളിക് ദിനാഘോഷത്തിലാണ് ദേശീയ പതാക തലകീഴായി കെട്ടിയത്. മന്ത്രി പതാക ഉയർത്തിയ ശേഷമാണ് ദേശീയ പതാകയുടെ പച്ച നിറം മുകളിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെടത്. തുടർന്ന് പതാക താഴ്ത്തി ശരിയായ ദിശയിൽ കെട്ടിയ ശേഷം വീണ്ടും ഉയർത്തുകയായിരുന്നു.
സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ആവശ്യപ്പെട്ടിരുന്നു.