കാസര്‍കോട്: കാഞ്ഞങ്ങാട്ട് ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാപ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.
കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെയാണ് ഒരു ഐഡിയില്‍ നിന്ന് നഗ്നതാ പ്രദര്‍ശനം ഉണ്ടായത്. മുഖം മറച്ചാണ് നഗ്നത പ്രദര്‍ശിപ്പിച്ചയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം. നഗ്നതാ പ്രദര്‍ശനം നടത്തിയ ആളാരാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.