ഇടുക്കി: പൈനാവ് എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥി ധീരജ് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിക്കെതിരേ എസ്എഫ്ഐ രംഗത്ത്. എസ്പി പ്രതികൾക്ക് അനുകൂലമായാണോ പ്രവർത്തിക്കുന്നതെന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.ശരത് സംശയം പ്രകടിപ്പിച്ചു.
കേസ് അന്വേഷണം കാര്യക്ഷമമല്ല. കൊലപാതകം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും കേസിലെ മുഖ്യ തെളിവായ കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ശരത് കുറ്റപ്പെടുത്തുകയും ചെയ്തു.
നേരത്തെ സംഭവം ആസൂത്രിത കൊലപാതകമല്ലെന്ന എസ്പിയുടെ പ്രസ്താവനയ്ക്കെതിരേ സിപിഎമ്മും രംഗത്തെത്തിയിരുന്നു.