ബേസില്‍ ജോസഫ് സംവിധായകനെന്ന നിലയില്‍ മാത്രമല്ല നടനായും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ‘ജാനേമൻ’ എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫിന്റെ പ്രകടനം പ്രശംസ നേടിയിരുന്നു.’ മനോഹരം’ അടക്കമുള്ള ചിത്രങ്ങളില്‍ ബേസില്‍ ജോസഫ് മികച്ച കഥാപാത്രങ്ങളുമായി എത്തിയിട്ടുണ്ട്. ‘മിന്നല്‍ മുരളി ‘എന്ന ചിത്രത്തിന്റെ വിജയത്തില്‍ നില്‍ക്കുന്ന ബേസില്‍ ജോസഫ് അഭിനയിക്കുന്ന പുതിയ സിനിമയുടെ അനൗൺസ്‍മെന്റ് വീഡിയോ ഇപ്പോൾ പുറത്തുവിട്ടു.
‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലാണ് ബേസില്‍ ജോസഫ് ഇനി അഭിനയിക്കുക. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത്. ‘ഹൃദയം’ എന്ന ചിത്രം ദര്‍ശന നായികയായി തിയറ്ററുകളില്‍ പ്രദര്‍ശിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.