കൊച്ചി: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ലോകായുക്ത ഓർഡിനൻസ് കൊണ്ടുവന്നതെന്ന നിയമമന്ത്രി പി.രാജീവിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ്.
മന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനുള്ള സാഹര്യമെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ലോകായുക്താ വിധിയിൽ അപ്പീൽ പോകാനുള്ള വ്യവസ്ഥ കൊണ്ടുവരുന്നതിൽ തെറ്റില്ല. ഹൈക്കോടതിയിൽ അപ്പീൽ പോകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാൽ പ്രതിപക്ഷം എതിർക്കില്ല.
എന്നാൽ അപ്പീൽ അഥോറിറ്റി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായാൽ സ്ഥിതി എന്താകുമെന്നും വി.ഡി.സതീശൻ ചോദിക്കുകയും ചെയ്തു.