തെലുങ്ക് സൂപ്പര്‍ താരം നടൻ ചിരഞ്‍ജീവിക്കും കൊവിഡ് വൈറസ് സ്ഥിരികീരിച്ചു. ചെറിയ ലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് ചിരഞ്‍ജീവി അറിയിച്ചു. വൈകാതെ തിരിച്ചെത്താൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചിരഞ്‍ജീവി പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലുണ്ടായ എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ചിരഞ്‍ജീവി അഭ്യര്‍ഥിക്കുകയും ചെയ്തു.
‘ആചാര്യ’ എന്ന ചിത്രമാണ് ചിരഞ്‍ജീവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാം ചരണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.