ഹൃദ്രോഗത്തിന് കാരണങ്ങൾ പലതാണ്,എങ്കിലും കൊളസ്‌ട്രോള്‍ നിയന്ത്രിച്ചാല്‍ ഹൃദയത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ ഒരു പരിധിവരെ കുറയ്ക്കാം.എന്നാല്‍ എല്ലാ കൊഴുപ്പും കൊളസ്‌ട്രോളല്ല. ശരീരത്തിലെ പലതരം കൊഴുപ്പുകളില്‍ ഒരിനം മാത്രമാണ് കൊളസ്‌ട്രോള്‍. ക്രമത്തിലധികമായി വര്‍ധിക്കുമ്ബോള്‍ കൂടുതല്‍ പ്രശ്‌നമാകുന്നത് കൊളസ്‌ട്രോള്‍ എന്ന കൊഴുപ്പാണ്.പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ മൊത്തം കൊളസ്‌ട്രോള്‍ 200-ല്‍ താഴെയാകണം.
ഹൃദയാഘാതം വന്ന ഒരാള്‍ക്കാണെങ്കില്‍ 160ല്‍ കൂടാന്‍ പാടില്ല. ചീത്ത കൊളസ്‌ട്രോള്‍ ആണ് രക്തക്കുഴലുകളില്‍ പോയി നിക്ഷേപിക്കപ്പെടുന്നത്. ഇതിന്റെ അളവ് 130-ല്‍ കുറവായിരിക്കണം. ഹൃദയത്തിന് അസുഖമുള്ളവര്‍ക്ക് ഇത് 70ല്‍ താഴെയാകണം. ഒരുപാട് താഴ്ന്നാലും കുഴപ്പമില്ല. ഹൃദയത്തിന് അസുഖമില്ലാത്തവരാണ്, എന്നാല്‍ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ഹൃദ്രോഗമുണ്ട് എങ്കില്‍ ഇത് നൂറില്‍ കൂടാതെ നോക്കണം. നല്ല കൊളസ്‌ട്രോള്‍ (ഒഉഘ) എത്ര കൂടുന്നുവോ അത്രയും നല്ലത്. ഇത് 50ല്‍ കൂടുതലെങ്കിലും വേണം. ഹൃദ്രോഗകാരണങ്ങളില്‍ എളുപ്പം കണ്ടുപിടിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പ്രശ്‌നമാണ് കൊളസ്‌ട്രോള്‍.
കൊളസ്‌ട്രോള്‍ കൂടുതലാണെന്ന് കണ്ടാല്‍ ഉടന്‍ കുറച്ചുകളയാമെന്ന് വിചാരിച്ച് മരുന്ന് വാങ്ങി കഴിക്കുന്നത് നല്ലതല്ല. വ്യായാമം ശീലിക്കുക, നാരുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുക, വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുക എന്നിവവഴി തന്നെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാവുന്നതേയുള്ളൂ. ദിവസം രണ്ട് ഗ്ലാസ് (12 ഔണ്‍സ്) റെഡ് വൈന്‍ കഴിക്കുന്നത് രക്തക്കുഴലില്‍ കൊഴുപ്പടിയാതിരിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്കിലും കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായി മദ്യത്തെ കാണരുത്.
കൂടാതെ,മദ്യത്തിൻറെ അളവ് കൂടുതലായി ശരീരത്തിലുണ്ടെങ്കിൽ വെള്ളത്തിൻറെ അളവും അതുകമാണെന്നും കരുതരുത്.
പതിവായി ഭക്ഷണത്തോടൊപ്പം മിതമായ അളവില്‍ വൈന്‍ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത 30% കുറയ്ക്കും.ചിട്ടയായ വ്യായാമമാണ് ഒരു ഹൃദ്രോഗിയുടെ ജീവിത കാലം എത്രയാണെന്ന് നിർണ്ണയിക്കുന്നത്.ധ്യാനം, യോഗ എന്നിവയും ഗുണം ചെയ്യും. കൂടുതല്‍ നിലകളുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറുന്നത് ദോഷമേ ഉണ്ടാക്കൂ. എന്നാല്‍ ഒന്നോ രണ്ടോ നിലയുള്ള കെട്ടിടമാണെങ്കില്‍ പടികള്‍ കയറുന്നതും നല്ല വ്യായാമമാണ്.