രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,85,914 പേര്‍ക്ക്.നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 22,23,018 പേരാണ്. പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.16 ആണ്. അതേസമയം രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1,63,58,44,536 പേരാണ്.കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,99,073 പേര്‍ രോഗമുക്തി നേടി. രോഗം മൂലം 665 പേരാണ് മരണപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലത്തെ റിപ്പോര്‍ട്ട് പ്രകാരം, 55,475 പുതിയ രോഗികളില്‍ 48,477 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു.കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.