അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കില്ല. ഇന്ന് ഉച്ചയ്ക്ക് മുമ്പ് മൊബൈൽ ഫോണുകൾ ഹാജരാക്കണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നിർദേശം. എന്നാൽ മൊബൈൽ ഫോണുകൾ ഹാജരാക്കാൻ സാവകാശം തേടി ദിലീപ് കത്ത് നൽകിയേക്കും. മൊബൈൽ ഫോണുകൾ ദിലീപിന്റെ അഭിഭാഷകന്റെ കയ്യിൽ ഏൽപ്പിച്ചെന്നാണ് സൂചനകൾ ലഭിക്കുന്നത്.
പഴയ ഫോണുകൾക്കു പകരം പുതിയ ഫോണുകൾ നൽകി ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ കബിളിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഇന്നലെ ദിലീപിന് നോട്ടീസ് നൽകിയതാണ്. ഈ നോട്ടിസിന് മറുപടി നൽകാനാണ് ക്രൈംബ്രാഞ്ച് ദിലീപിനോട് ആവശ്യ്‌പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കാൻ തയ്യറായില്ലെങ്കിൽ ദിലീപുമായി ബന്ധപ്പെട്ടവരുടെ വീടുകളിലെല്ലാം റെയ്ഡ് നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനം എടുത്തിരുന്നു.