വ്യത്യസ്തരായ യാത്രാ പ്രിയരെ സന്തോഷിപ്പിക്കുവാന്‍ ഉതകുന്ന തരത്തിലുള്ളതും ടൂറിസത്തിന് അനന്തമായ സാധ്യതകളുള്ള ഒരു രാജ്യമാണ് നമ്മുടേത്.കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീണ്ടു കിടക്കുന്ന പുത്തൻ കാഴ്ചകൾ കാണാൻ തയ്യാറാകാം.അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വിനോദസഞ്ചാര രംഗത്തിന് ഇന്ത്യയ്ക്ക് പല സംഭാവനകളും നല്കുവാനുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന കുറേയധികം സ്ഥലങ്ങള്‍ മാത്രം നല്കാതെ അവയ്ക്കുവേണ്ട വികസനങ്ങളും കൂടുതല്‍ ആളുകളെ എത്തിക്കുവാനുള്ള നടപടികളും എല്ലാം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
ദേശീയ വിനോദസഞ്ചാര ദിനം പൊതുസമൂഹത്തില്‍ വനോദ സഞ്ചാരത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് ആഘോഷിക്കുന്നത്. അനുബന്ധ മേഖലകളിലും അതിന്റെ സംഭാവന ഒഴിവാക്കാനാവാത്തതാണ്. ഈ വര്‍ഷത്തെ ആഘോഷത്തിന്റെ തീം “ആസാദി കാ അമൃത് മഹോത്സവ് എന്നതാണ്. ഈ വര്‍ഷത്തെ ടൂറിസം ദിനം ഭാരത്തിന്റെ സമ്ബന്നമായ ചരിത്രത്തെയും സാംസ്കാരിക പാരമ്പര്യത്തെയും ആഘോഷിക്കുവാനുള്ളതാണ്.
കൊവിഡിന്റെ ഈ കാലഘട്ടത്തില്‍ വിനോദ സഞ്ചാരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സുരക്ഷ തന്നെയാണ്. രോഗം പകരാതെ, കൃത്യമായ രീതിയിലുള്ള മുന്‍കരുതലുകളെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം തടസ്സരഹിതവുമായ രീതിയില്‍ യാത്ര സാധ്യമാക്കുക എന്നതും പ്രധാനപ്പെട്ടതാണ്.പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത വ്യക്തികളെ അവരുടെ ഏത് തരത്തിലുള്ല യാത്രയാണെങ്കിലും സാധുവായ സര്‍ട്ടിഫിക്കറ്റ് സഹിതം മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മുന്‍കരുതലുകള്‍ എടുത്ത് തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കണം.
ഇന്നു ഇന്ത്യ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കുന്ന മേഖലകളിലൊന്നാണ് മെഡിക്കല്‍ ടൂറിസം കുറഞ്ഞ ചിലവോടെ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി യാത്രകൾ ആരംഭിക്കാം.രാജ്യത്ത് ഇനിയും അറിയപ്പെടാതെ കിടക്കുന്ന, വിനോദ സഞ്ചാരത്തിന്റെ മുഖ്യധാരയിലേക്ക് വരാത്ത നിരവധി ഇടങ്ങളുണ്ട്. അത്തരം സ്ഥലങ്ങളെ കണ്ടെത്തി, അവയെ മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റും ലഭ്യമാക്കി വളര്‍ത്തിയെടുക്കാം,