ന്യൂഡല്‍ഹി: എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച വൈകുന്നേരം പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം കളിക്കാന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയിരുന്നു. എന്നാല്‍ പ്രദേശത്തെ 12 വയസുള്ള ആണ്‍കുട്ടി കളിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഈ കുട്ടിയും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ 11,12 വയസുള്ളവരാണ് അറസ്റ്റിലായത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ വലിയ രീതിയില്‍ പരിക്കേറ്റ് രക്തസ്രാവമുള്ളതായി കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു,തുടർന്ന് കുട്ടിയുടെ അമ്മ പരാതി കൊടുത്തതായി പോലീസ് അറിയിച്ചു.തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പോക്സോ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.