വാർധ:മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ ഏഴ് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.വാർധ ജില്ലയിലെ സെൽസുര ഗ്രാമത്തിലായിരുന്നു അപകടം. നീരജ് ചൗഹാൻ, പ്രത്യുഷ് സിംഗ്, ശുഭം ജയ്സ്വാൾ(മൂവരും യുപി സ്വദേശികൾ), വിവേക് നന്ദൻ, പവൻ ശക്തി(ഇരുവരും ബിഹാർ സ്വദേശികൾ), നിതീഷ്കുമാർ സിംഗ്(ഒഡീഷ) എന്നിവരാണു മരിച്ചത്.
വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ പാലത്തിൽനിന്നു താഴേക്കു പതിക്കുകയായിരുന്നു. ഏഴു വിദ്യാർഥികളു സംഭവസ്ഥലത്തുതന്നെ മരിച്ചു.വാർധയ്ക്കു സമീപം സാവൻഗിയിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിലെ വിദ്യാർഥികളാണിവർ. ഒരു വിദ്യാർഥിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങവെയായിരുന്നു അപകടം.