ഗ്വാട്ടിമല സിറ്റി: ഗ്വാട്ടിമലയിൽ തദ്ദേശീയരായ 36 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുൻ പാരാമിലിട്ടറി സൈനികർരായ അഞ്ചുപേർക്ക് 30 വർഷം തടവ്. രാജ്യത്തെ ആഭ്യന്തര യുദ്ധകാലത്ത് നടന്ന കുറ്റത്തിന്റെ പേരിലാണ് ശിക്ഷ. പ്രായം 60 കളിലെത്തിയവരാണ് ശിക്ഷക്ക് വിധേയരായിരിക്കുന്നത്.
പീഡനത്തിനിരയായ സ്ത്രീകളുടെ മൊഴി കണക്കിലെടുത്ത് ജഡ്ജി ഗെർവി സികലാണ് ഗ്വാട്ടിമലയുടെ സിവിൽ ഡിഫൻസ് പട്രോൾസിലെ അഞ്ചു മുൻ അംഗങ്ങൾക്ക് ശിക്ഷ വിധിച്ചത്.
1960 മുതൽ 1996 വരെ ഗ്വാട്ടിമലയിൽ നടന്ന യുദ്ധത്തിൽ നിരവധി കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. രണ്ടു ലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്തതായി കണക്കാക്കപ്പെടുന്നുമുണ്ട്. ഈയടുത്ത കാലത്താണ് 36 സ്ത്രീകൾ പീഡനം നടന്നതായി കുറ്റപ്പെടുത്തി രംഗത്ത് വന്നത്.