മൂന്നാർ: ഗുണ്ടുമല എസ്റ്റേറ്റിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ടു. ജാർഖണ്ഡ് സ്വദേശിയായ സരൺ സോയിയാണ് കൊല്ലപ്പെട്ടത്.
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾക്കായി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.