കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ ലേലം സംബന്ധിച്ച വിശദാംശങ്ങൾ തേടി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഗുരുവായൂർ ദേവസ്വം ബോർഡിനോടാണ് വിശദാംശങ്ങൾ തേടിയത്.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലേലം നടന്നതെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സേവാ കേന്ദ്രം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി എടുത്തിരിക്കുന്നത്.
15 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ദേവസ്വം ലേലം തുടങ്ങിയത്. എന്നാൽ വാഹനം സ്വന്തമാക്കിയ എറണാകുളം സ്വദേശി അമൽ മുഹമ്മദ് അല്ലാതെ ലേലത്തിന് മറ്റാരും എത്തിയിരുന്നില്ല. അടിസ്ഥാന വിലയിൽ നിന്നും 10,000 രൂപ കയറ്റി വിളിച്ചതോടെ 15.10 ലക്ഷം രൂപയ്ക്ക് ഥാർ അമലിന് സ്വന്തമാവുകയായിരുന്നു.