ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യകാലം കടുക്കുന്നു. നിലവിൽ തുടർച്ച യായി പത്തിന് താഴെ നിൽക്കുന്ന താപനില വരും ആഴ്ചയിൽ മൂന്നിന് താഴെയെ ത്തുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.
ഡൽഹി മേഖലയിലാണ് തണുപ്പ് അസഹനീയമാകുന്നത്. രാത്രിയാകും മുന്നേ തീകായുന്ന ചെറുകൂട്ടങ്ങൾ ഡൽഹി നിരത്തുകളിൽ നിറയുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്‌ട്ര മേഖലയിൽ താപനില 4 നും 5നുമിടയിലേക്കാണ് ഇപ്പോൾ താണിരിക്കുന്നത്.
ശൈത്യകാല കാറ്റ് കനത്തതോടെ രാജസ്ഥാനിലെ അതിർത്തി മേഖലയിലും മരുഭൂ പ്രദേശങ്ങളിലും ജനജീവിതം ദു:സ്സഹമാവുകയാണ്. ഗുജറാത്തിലും ഉത്തർ പ്രദേശിന്റെ പടിഞ്ഞാറൻ മേഖലകളിലും കാറ്റും തണുപ്പും ശക്തമാവുകയാണ്.