ലോകായുക്ത ഓർഡിനൻസിനെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ. ലോകായുക്ത ഓർഡിനൻസ് എ.ജിയുടെ നിയമോപദേശം പ്രകാരമാണെന്ന് നിയമവകുപ്പ് മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട നിർദേശം വന്നതാണെന്നും ഹൈക്കോടതി വിധികളെ പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകായുക്ത ഓർഡിനൻസ് ഗവർണർക്ക് അയച്ചതിനെ തുടർന്ന് പതിപക്ഷം വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് മന്ത്രി നൽകുന്ന പ്രതികരണം.
ലോകായുക്ത തന്നെ ചില ഭേദഗതികൾ ആവശ്യമാണെന്ന് അറിയിച്ചു, ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത വ്യവസ്ഥ കേരളത്തിലെ നിയമത്തിലുണ്ട്, ലോകായുക്ത വിധിക്കെതിരെ അപ്പീൽ പോകുന്നതിന് പോലുമുള്ള അവസരം ഇല്ല, എല്ലാ വശങ്ങളും പരിശോധിച്ചുള്ള ഓർഡിനൻസാണ് സർക്കാർ പുറപ്പെടുവിച്ചത്, ഭരണഘടനക്ക് അനുസൃതമായാണ് ഭേദഗതി, ലോകായുക്ത സംവിധാനം നടത്തുന്ന അന്വേഷണ റിപ്പോർട്ട് സർക്കാരിന് മുന്നിൽ വരും, അഴിമതിക്കെതിരായ വിട്ടുവീഴ്ച തന്നെയാണ് സർക്കാരിന്റേത്, മുഖ്യമന്ത്രിക്കും ആർ ബിന്ദുവിനും എതിരായ പരാതിക്ക് ഇതുമായി ബന്ധമില്ല,കാബിനറ്റ് അധികാരത്തോട് ചേർന്ന് നിൽക്കുന്നതായിരിക്കണം നിയമങ്ങൾ, അഴിമതിയിൽ വിട്ടുവീഴ്ചയില്ല, ലോക്പാലിന് അനുസൃതമായി നിയമം മാറ്റണം എന്ന നിർദേശമുണ്ടായിരുന്നു. മന്ത്രി വിശദീകരിക്കുകയും ചെയ്തു.