മസ്കറ്റ്:രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ അധിഷ്ഠിത പവര്‍ പ്ലാന്റ് നാടിന് സമര്‍പ്പിച്ചു.സുല്‍ത്താനേറ്റിലെ പ്രധാന വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ സ്റ്റേഷനാണ് ഈ പ്ലാന്റ്. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയാണ് ഔദ്യോഗികമായി പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
വൈദ്യുതി ഉല്പാദനത്തില് കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമായി കുറക്കുന്നതിനുള്ള രാജ്യത്തിന്റെ സുപ്രധാന ചുവടുവെപ്പായിട്ടാണ് പ്ലാന്റിനെ കാണുന്നത്.ഏകദേശം 155 ദശലക്ഷം റിയാല്‍ ചെലവിട്ടുള്ള പദ്ധതിയിലൂടെ 500 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയും.
ഇത് ഏകദേശം 50,000 വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ പര്യാപ്തമാണെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പൊതു-സ്വകാര്യ പങ്കാളിത്തതോടെയാണ് പ്ലാന്റ് തയാറാക്കിയിരിക്കുന്നത്.