കണ്ണൂർ: കണ്ണൂരില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ജീവനൊടുക്കിയത്. മൂന്നു വര്‍ഷം മുമ്പായിരുന്നു പീഡനം നടന്നത്. പെൺകുട്ടിയെ ഇന്നലെ വൈകീട്ട് വീടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. നഗ്ന ദൃശ്യം കൈക്കലാക്കിയ ശേഷം ബ്ലാക്മെയിൽ ചെയ്തായിരുന്നു പീഡനം. പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി.
പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുല്‍ കൃഷ്ണയുമായി പരിചയപ്പെട്ടത്. തുടര്‍ന്നാണ് പീഡനം നടന്നത്. വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ രാഹുല്‍ കൃഷ്ണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബന്ധുക്കള്‍ക്ക് ഇയാള്‍ വീഡിയോ അയച്ച് നല്‍കുകയുമുണ്ടായി. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.