ജിദ്ദ: കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫില്‍ മത്സ്യദ്വീപ് ഉദ്ഘാടനം ചെയ്തു. മേഖല ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നായിഫ് ആലുസഊദാണ് അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ മത്സ്യദ്വീപ് ഉദ്ഘാടനം ചെയ്തത്.മേഖലയിലെ വാണിജ്യസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രദേശത്തെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമാണ് ഇത് നടപ്പാക്കിയത്. ദ്വീപ് സ്ഥാപിക്കുന്നതിന് ഏകദേശം 80 ദശലക്ഷം റിയാലാണ് ചെലവ്.
ചടങ്ങില്‍ മുനിസിപ്പല്‍-ഗ്രാമ-ഭവന മന്ത്രി മജീദ് അല്‍ ഹുഖൈല്‍ പങ്കെടുത്തു. മത്സ്യവ്യാപാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഫിഷ് ഐലന്‍ഡ് ഒരു ലക്ഷ്യ സ്ഥാനമാകുമെന്ന് കിഴക്കന്‍ പ്രവശ്യ മേയര്‍ ഫഹദ് അല്‍ജുബൈര്‍ പറഞ്ഞു. പദ്ധതി നടപ്പായി നിക്ഷേപസ്ഥലങ്ങള്‍ സജ്ജമാകുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.അറേബ്യന്‍ ഗള്‍ഫില്‍ 120,000 ചതുരശ്ര മീറ്ററില്‍ ഖത്വീഫ് മത്സ്യബന്ധന തുറമുഖത്തിനു സമീപത്താണ് സ്ഥിതിചെയ്യുന്നതെന്നും മേയര്‍ പറഞ്ഞു. 6000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടമാണ് ഈ മാര്‍ക്കറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സൗകര്യങ്ങള്‍.
റീട്ടെയില്‍ സ്റ്റോറുകള്‍, മൊത്തവ്യാപാര സൈഡ് യാര്‍ഡ്, നിക്ഷേപ സൈറ്റുകള്‍, ഐസ് ഫാക്ടറി, സ്റ്റോറേജ്-കൂളിങ് ഏരിയകള്‍, വാണിജ്യ സൗകര്യങ്ങള്‍ എന്നിവ അതിലുള്‍പ്പെടുന്നു. പുതിയ മത്സ്യദ്വീപ് ഉദ്ഘാടനംചെയ്തതോടെ ഖത്വീഫ് ഗവര്‍ണറേറ്റിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് മത്സ്യദ്വീപിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഖത്വീഫ് മത്സ്യവിപണി 150 വര്‍ഷത്തിലേറെയായി ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചന്തകളിലൊന്നാണ്. പ്രതിദിനം 100 ടണ്‍ മുതല്‍ 200 ടണ്‍ വരെ വിവിധയിനം മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നതിനാല്‍ ഏറ്റവുംവലിയ മത്സ്യ വിപണിയായാണ് ഇത് അറിയപ്പെടുന്നത്.