നടി രശ്മിക മന്ദാനയ്ക്ക് പിന്തുണയുമായി ആരാധകർ. നടിയുടെ വസ്ത്രധാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം നേരിടുന്നതിനെ തുടർന്നാണ് താരത്തിന് പിന്തുണയുമായി ആരാധകർ എത്തിയത്. അവർ എന്തു വസ്ത്രം ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്, അതിൽ കൈ കടത്തി അഭിപ്രായം പറയേണ്ടതില്ലെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.
രശ്മികയുടെ എയർപോർട്ട് ലുക്കാണ് ഏറെ വിമർശനം നേരിടുന്നത്. സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമായിരുന്നു രശ്മികയുടെ വേഷം. ഷോർട്സിൻ്റെ ഇറക്കം കുറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്. പാന്റ്സ് ധരിക്കാൻ മറന്നോ, പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ് നടിക്കു നേരെ ഉയരുന്ന വിമർശനങ്ങൾ. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. അല്ലു അർജുൻ നായകനായി എത്തിയ ‘പുഷ്പ’യിലെ നടിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.