ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് തുളസി. തുളസിയുടെ ഗുണങ്ങൾ ലഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഭക്ഷണത്തിലും പാനീയങ്ങളിലും ഉൾപ്പെടുത്തുക എന്നതാണ്. തുളസി ചായ കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ, സി, കാൽസ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളും തുളസിയിൽ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങൾ അകറ്റാനും തുളസി ചായ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
വേണ്ട ചേരുവകൾ….
തുളസി ഒരു പിടി
തേൻ 1 ടീസ്പൂൺ
നാരങ്ങ നീര് 2 ടീസ്പൂൺ
കറുവപ്പട്ട 1 കഷ്ണം
തയ്യാറാക്കുന്ന വിധം…
ആദ്യം തുളസിയിട്ട് വെള്ളം നല്ല പോലെ തിളപ്പിക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ കറുവപ്പട്ട ഇടുക. ശേഷം തീ ഓഫ് ചെയ്യുക. വെള്ളം തണുത്ത് കഴിഞ്ഞാൽ ഇതിലേക്ക് തേനും നാരങ്ങാനീരും ചേർക്കുക. തുളസി ചായ തയ്യാർ…