പാലക്കാട്: പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 9.1 കിലോ കഞ്ചാവ് ആര്.പി.എഫ് പിടികൂടി. ഇന്നലെ രാവിലെ എത്തിയ ധന്‍ബാദ് ആലപ്പുഴ എക്സപ്രസിലെ ജനറല്‍ കംമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പാലക്കാട് ആര്.പി.എഫ് ക്രൈം ഇന്റലിജിന്‍സ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ചും ചേര്‍ന്നായിരുന്നു പരിശോധന.
രണ്ട് ബാഗുകളിലായി സീറ്റിനടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ജനുവരിയില്‍ മാത്രം ആര്.പി.എഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ 50 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആര്.പി.എഫ് എസ്.ഐ എ.പി.ദീപക്, എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്, ആര്.പി.എഫ് എ.എസ്.ഐമാരായ കെ.സജു, സജി ആഗസ്റ്റിന്, കോണ്‍സ്റ്റബിള്‍ വി.സവിന്‍, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ഷാജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നൗഫല്‍, വിനീത്, സാനി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ട്രെയിന്‍ മാര്‍ഗ്ഗം ലഹരി ഒഴുക്ക് തടയാനായി പരിശോധന ശക്തമാക്കുമെന്ന് ആര്.പി.എഫ് കമാന്‍ഡന്റ് ജെതിന്‍ ബി.രാജ് അറിയിച്ചു.