വ്യായാമം നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ മാനസികരോഗിയായ മകന് ഡംബല്‍ ഉപയോഗിച്ച് കൊലപ്പെടുത്തി. കൊണ്ടപാപ്പമ്മയെയാണ് (45)മകനായ സുധീര്‍ കുമാര്‍ (24) കൊലപ്പെടുത്തിയത്.തിങ്കളാഴ്ച ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാറിലാണ് സംഭവം. പുലര്‍ച്ചെ രണ്ടുമണിക്കും സുധീര്‍ വ്യായാമം ചെയ്യുന്നത് കണ്ട കൊണ്ടപാപ്പമ്മ അത് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അലോസരപ്പെട്ട് ഇയാള്‍ അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരി സുചിത്രയെയും അയാള്‍ ഡംബല്‍ ഉപയോഗിച്ച് പരിക്കേല്പിക്കുകയും ചെയ്തു.
സാരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സുധീറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ സുധീറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അടുത്തിടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബിരുദ പഠനത്തിന് ശേഷം ഫുഡ് ഡെലിവറി ഏജന്റായാണ് സുധീര്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഒരു വര്‍ഷം മുമ്ബ് ജോലി ഉപേക്ഷിച്ച് വീട്ടില്‍ കഴിയുകയായിരുന്നു. സുധീറിന്റെ പിതാവ് മരിച്ചതിന് ശേഷമാണ് ഇയാള്‍ അമ്മക്കും സഹോദരിക്കുമൊപ്പം താമസിക്കാന്‍ തുടങ്ങിയത്. പാപ്പമ്മ വീട്ടുജോലിക്കാരിയായും സുചിത്ര വസ്ത്രക്കടയില്‍ സെയില്‍സ് ഗേളായും ജോലി ചെയ്തുവരികയായിരുന്നു.