മതിയായ കാരണമില്ലാതെ യുഎഇയില്‍ മയക്കുമരുന്ന് പരിശോധനയ്‌ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴയും രണ്ട് വര്‍ഷം തടവും ലഭിക്കുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.ലോകത്ത് മയക്കുമരുന്ന് ഇടപാടും ഉപയോഗവും തടയാന്‍ ശക്തമായ നിയമമുള്ള രാജ്യമാണ് യുഎഇ. അത് കൂടുതല്‍ കരുത്തുറ്റതാക്കുകയാണ് രാജ്യം.
ഏതാനും മാസം മുമ്പ് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം ദുബായ് പോലീസ് പരാജയപ്പെടുത്തിയിരുന്നു. 500 മില്ല്യണ്‍ ദിര്‍ഹം മൂല്യമുള്ള 500 കിലോഗ്രാം കൊക്കെയ്ന്‍ കടത്താനുള്ള ശ്രമമാണ് ദുബായ് പോലീസ് ദി സ്‌കോര്‍പ്പിയോണ്‍’ എന്ന ഓപ്പറേഷനിലൂടെ പരാജയപ്പെടുത്തിയത്.
പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി നേടിയ ശേഷം അധികാരികള്‍ക്ക് നാര്‍ക്കോട്ടിക് അല്ലെങ്കില്‍ സൈക്കോട്രോപിക് മരുന്നുകളുടെ പരിശോധനയ്‌ക്കായി സാമ്പിള്‍ ശേഖരിക്കാന്‍ അവകാശമുണ്ടാകും. തെളിവ് ശേഖരിക്കാന്‍ സാമ്പിള്‍ ശേഖരണം ആവശ്യമാണെന്ന് കാണുമ്പോഴാണ് അനുമതി നല്‍കുക.
അത്തരം സാഹചര്യങ്ങളില്‍ ഏതെങ്കിലും വ്യക്തി പരിശോധനയ്‌ക്ക് വിസമ്മതിച്ചാല്‍ നടപടി നേരിടേണ്ടി വരും. അതിനിടെ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് വിദേശത്ത് നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം ഏതാനും ദിവസം മുമ്ബ് പോലീസ് പിടികൂടിയിരുന്നു. ചെറുനാരങ്ങ കാര്‍ട്ടനുകള്‍ക്കകത്ത് ഒളിപ്പിച്ച് കടത്തിയ 5.8 കോടി ദിര്‍ഹം വിപണി വിലയുള്ള 12 ലക്ഷം ലഹരി ഗുളികകളാണ് പോലീസ് കണ്ടെത്തിയത്.