കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ രണ്ടാം ദിനവും ചോദ്യം ചെയ്തു. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ 11 മണിക്കൂറോളമാണ് താരത്തെയും കേസിലെ മറ്റ് പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്.
ഓഫീസിന് പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് വീട്ടിലേക്കു മടങ്ങിയത്. ദിലീപിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതിനുള്ള അനുമതി ചൊവ്വാഴ്ച അവസാനിക്കും.