തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു. ഫെബ്രുവരി 4-ാം തീയതിയിലെ കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷ ഒഴികെ ഫെബ്രുവരി ഒന്ന് മുതല്‍ 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചത്.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് പി.എസ്.സി. അറിയിച്ചു. എന്നാല്‍ ഫെബ്രുവരി 4-ലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്. ഈമാസം 27 മുതല്‍ ഫെബ്രുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി അഭിമുഖവും എറണാകുളം റീജിയണല്‍ ഓഫീസില്‍ 27-ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വാചാപരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ഈ മാസം 25 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വകുപ്പുതല പരീക്ഷ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുന്നതല്ലെന്നും പി.എസ്.സി. അറിയിച്ചു.
പ്രൊബേഷന്‍-ഡിക്ലറേഷന്‍, പ്രമോഷന്‍ എന്നിവ ഡ്യൂ ആയിട്ടുള്ളവര്‍ ഓഫീസ് മേലധികാരിയുടെ ശുപാര്‍ശ കത്ത് jsde.psc@kerala.gov.in എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുകയോ, ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, പട്ടം, തിരുവനന്തപുരം, 695004 എന്ന മേല്‍വിലാസത്തില്‍ അയച്ചാലോ മതിയാകുന്നതാണ്.