കോട്ടയം;സിൽവർലൈൻ പദ്ധതിക്കെതിരെ കോട്ടയത്ത് വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധം.കടുത്തുരുത്തി ഞീഴൂരിൽ തോട്ടക്കുറ്റിയിലാണ് അതിരുകല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത്.കെ–റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കല്ലുകളുമായി വന്ന പിക്കപ്പിന്റെ മുൻപിൽ വഴിയിൽ കിടന്നാണ് സമരക്കാർ പ്രതിഷേധിച്ചത്. സംഘർഷം കണക്കിലെടുത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാലു ജീപ്പ് പൊലീസുകാർ സ്ഥലത്തെത്തിയിരുന്നു.