അബുദാബി: മൂന്നു പേരുടെ മരണത്തിനിടയായ ഡ്രോണ്‍ ആക്രമണത്തിന് ശേഷം അബുദാബിയിലിലേക്ക് വീണ്ടും ഹൂതി വിമത സേനയുടെ ആക്രമണം.ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പതിച്ചെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഹൂതികള്‍ വിന്യസിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളെ തകര്‍ത്തതായി യുഎഇ സഖ്യസേന അറിയിച്ചു.
അതേസമയം, രാജ്യത്തെ എല്ലാവിധ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ യുഎഇ സജ്ജമാണെന്നും ഇതിനു വേണ്ടി എല്ലാ നടപടി ക്രമങ്ങളും സ്വീകരിക്കുമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അബുദാബി വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് കഴിഞ്ഞ ആഴ്ച സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു.ആക്രമത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന്‍ പൗരനും കൊല്ലപ്പെട്ടു.