ബഗല്‍ക്കോട്ട്: കര്‍ണാടകയില്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ സ്ത്രീയുടെ മുടിയില്‍ പിടിച്ചുവലിച്ചുവെന്നാരോപിച്ച് യുവാവിന് മര്‍ദനം. അതേസമയം, മര്‍ദനമേറ്റ യുവാവ് മദ്യപിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.ബഗല്‍ക്കോട്ട് ജില്ലയിലെ ബദാമി താലൂക്കില്‍ കേരൂര്‍ ബസ് സ്റ്റോപ്പില്‍ വച്ചാണ് സംഭവം നടന്നത്.
ഹുബ്ലിയിലേക്ക് പോകുകയായിരുന്ന ബസ്സ് യാത്രക്കിടലാണ് സംഭവമുണ്ടായത്. യുവാവ് സ്ത്രീയുടെ മുടിയില്‍ പിടിച്ചുവലിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി.രോഷാകുലയായ സ്ത്രീ കേരൂര്‍ സ്റ്റോപ്പെത്തിയപ്പോഴേക്കും പ്രതികരിച്ചു,ശേഷം ഇയാളെ ചെരുപ്പുകൊണ്ട് മര്‍ദിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഇവര്‍ക്ക് പിന്തുണയുമായി യാത്രക്കാരില്‍ ചിലരെത്തി യുവാവിനെ മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.