ജിദ്ദ: കേവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടാവുമ്പോള്‍ രോഗലക്ഷണങ്ങളില്ലെങ്കില്‍ വാക്സിനെടുത്ത ആള്‍ക്ക് പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം.രോഗലക്ഷണങ്ങളും അസുഖങ്ങളുമുള്ളവര്ക്ക് തത്മന്‍ ക്ലിനിക്കുകളിലോ വീട്ടിലിരുന്നോ പരിശോധന നടത്തണം. കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങള്‍ വിശദീകരിച്ച് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ സംരക്ഷിക്കുന്നതില്‍ വാക്സിനുകളുടെ സ്വാധീനം വ്യക്തമാണെന്നും ഗുരുതരമായ കേസുകള്‍ കുറയ്ക്കുന്നതിന് സംഭാവന നല്‍കിയെന്നും അവര്‍ ഊന്നിപ്പറഞ്ഞു. കോവിഡ് പ്രതിദിന കേസുകളുടെ വര്‍ധവിന് ലോകം ഇപ്പോഴും സാക്ഷ്യം വഹിക്കുന്നുണ്ട്. അതോടൊപ്പം വാക്സിനുകള്‍ നല്‍കുന്നതിനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
വാക്സിന് എടുക്കാത്ത വ്യക്തി നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണം. നാലാമത്തെയോ അഞ്ചാമത്തെയോ ദിവസത്തിനു ശേഷം പരിശോധന നടത്തണം. രാജ്യത്തെ ഇതുവരെ നല്കിയ കോവിഡ് വാക്സിന് ഡോസുകളുടെ എണ്ണം 55 ദശലക്ഷത്തിലധികമായി. ഇതില്‍ രണ്ട് ഡോസ് എടുത്തവരുടെ എണ്ണം 25.5 ദശലക്ഷത്തിലധികം വരും.
സൗദി അറേബ്യയിലെ കോവിഡ് തീവ്ര കേസുകള്‍ ചാഞ്ചാടുകയാണ്. ഈ ഘട്ടത്തിനു ശേഷം രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നത് വളരെ ശുഭാപ്തി വിശ്വാസം നല്കുന്നു. പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കേണ്ടതിെന്റ പ്രാധാന്യം ഇത് സ്ഥിരീകരിക്കുന്നു. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വാക്സിനുകളുടെ ഫലവും ഞങ്ങള്‍ കാണുന്നു. വാക്സിന് എടുക്കാന്‍ മടിക്കുന്നവര്‍ക്ക് അവ എത്രയുംവേഗം എടുക്കണമെന്ന് ആവശ്യപ്പെടുന്നു.