ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2788 ഒഴിവുകളാണ് ഉള്ളത്.2788 ഒഴിവുകളില്‍ 2651 തസ്തികകള്‍ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കും 137 എണ്ണം സ്ത്രീകള്‍ക്കുമാണ് ലഭ്യമായിട്ടുള്ളത്.bsf.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഒഴിവുകളുടെ വിശദവിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (പിഎസ്ടി), ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് (പിഇടി), ഡോക്യുമെന്റ് വെരിഫിക്കേഷന്‍ റൗണ്ട്, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ rectt.bsf.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കാം. അവസാന തീയതി: ഫെബ്രുവരി 28.