മഡ്ഗാവ്: ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന എഫ്.സി ഗോവ – ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.
41-ാം മിനിറ്റില്‍ ഡൈലാന്‍ ഫോക്‌സിലൂടെ ഗോവയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഈ ഗോളിന് 61-ാം മിനിറ്റില്‍ സുനില്‍ ഛേത്രി മറുപടി ഗോള്‍ നല്‍കി. സേവിയര്‍ ഗാമയുടെ ക്രോസ് ഛേത്രി ഒരു ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഛേത്രിയുടെ 48-ാം ഗോളായിരുന്നു ഇത്. ഇതോടെ കൂടുതല്‍ ഐഎസ്എല്‍ ഗോളുകളെന്ന ഫെറാന്‍ കോറോയുടെ നേട്ടത്തിനൊപ്പമെത്താനും ഛേത്രിക്കായി.
12 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുള്ള ബെംഗളൂരു എട്ടാം സ്ഥാനത്തും 13 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുള്ള ഗോവ ഒമ്പതാം സ്ഥാനത്തുമാണ്.