ദമാസ്കസ്: സിറിയയിലെ ജയിലിൽ നടന്ന ആക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടു. ഹസാകെച്ച് നഗരിത്തലായി കുർദിഷ് നിയന്ത്രണത്തിലുള്ള ഖവയ്‌റാൻ ജയിലിലാണ് ആക്രമണം നടന്നത്. യുഎസ് പിന്തുണയുള്ള കുർദിഷ് സൈന്യവും ഐസ്‌ഐൽ (ഐഎസ്‌ഐഎസ്) അംഗങ്ങളും തമ്മിലുള്ള യുദ്ധത്തിലാണ് തടവറയിൽ ആക്രമണമുണ്ടായത്.
വ്യാഴാഴ്ച തുടങ്ങിയ ആക്രമണങ്ങളിൽ 77 ഐഎസ്സുകാർ, 39 കുർദ് സൈനികർ എന്നിവരും ആഭ്യന്തര സുരക്ഷ സേന, ജയിൽ സുരക്ഷാസേനാംഗങ്ങൾ എന്നിവരുമാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് അറിയിച്ചു.
ജയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം തങ്ങളുടെ അമാഖ് മിഡിയയിലൂടെ ഐഎസ്‌ഐഎൽ ഏറ്റെടുത്തു.