കൊല്ലം: കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി ഐസൊലേഷനിലായിരന്നുവെന്നും പരിശോധിച്ചപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതായും പി സി വിഷ്ണുനാഥ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
കൊല്ലം ജില്ലയിൽ രോഗബാധിതനാകുന്ന മൂന്നാമത്തെ എംഎൽഎയാണ് വിഷ്ണുനാഥ്. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ്, പുനലൂർ എംഎൽഎ പി എസ് സുപാൽ എന്നിവരും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്.
ഇന്നലെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനും മുൻ മന്ത്രി ഇ ചന്ദ്രശേഖരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.