തിരുവനന്തപുരം:പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വേണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്. സ്വതന്ത്രമായ പ്രീ സ്‌കൂളിങ് അന്തരീക്ഷം ഒരുക്കുകയെന്ന കാഴ്ചപ്പാടിനു വിരുദ്ധമായതിനാലാണിത്.പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുനയം രൂപവത്കരിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം.
പ്രീ പ്രൈമറി അധ്യാപകയോഗ്യത, പ്രീ പ്രൈമറി ക്ലാസുകള്‍ ഹൈടെക് ആക്കല്‍ തുടങ്ങി ആറിലധികം വിഷയങ്ങളിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.സര്‍ക്കാര്‍ അംഗീകാരമില്ലാതെ 2012-നുശേഷം പി.ടി.എ. നിയമിച്ച പ്രീ പ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.