കോമഡി സസ്‌പെന്‍സ് ത്രില്ലർ” കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിന്റെ ട്രെയിലർ പുറത്തിറങ്ങി. മ്യൂസിക് 247 ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. നടൻ ടോവിനൊ തോമസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചട്രെയിലർ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. നവാഗതനായ ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജനുവരി 28ന് പ്രദര്‍ശനത്തിനെത്തും.
സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനുമൊക്കെ ഇടം നൽകുന്നതിനൊപ്പം ത്രില്ലർ കഥ കൂടിയാണ് ചിത്രം പറയുന്നത്. ധീരജ് ഡെന്നിയാണ് നായകന്‍. പുതുമുഖം ആദ്യാ പ്രസാദാണ് നായിക. ജോയ് മാത്യു ,സുധീര്‍ കരമന, നന്ദു, സുനില്‍ സുഗതാ, വിജയകുമാര്‍, ഡോ.റോണി, ഇന്ദ്രന്‍സ് കൊച്ചുപ്രേമന്‍,, ബിജുക്കുട്ടന്‍, ബാലാജി, വിഷ്ണു,അബു സലിം ,ജാഫര്‍ ഇടുക്കി, ശ്രീലഷ്മി, രശ്മി ബോബന്‍, മോളികണ്ണമാലിആര്യാമണികണ്ഠന്‍, കുളപ്പുളി ലീല.സേതുലഷ്മി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫസ്റ്റ് പേജ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.