കൊച്ചി: ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപും കൂട്ടുപ്രതികളും മറുപടി നല്‍കുന്നുണ്ടെന്ന് എ.ഡി.ജി.പി. എസ്.ശ്രീജിത്ത് വെളിപ്പെടുത്തി. പക്ഷെ ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെയും മറ്റുപ്രതികളെയും ചോദ്യംചെയ്യുന്ന കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍വെച്ചാണ് എ.ഡി.ജി.പി. മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
ദിലീപ് അടക്കമുള്ള പ്രതികള്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ട്. പക്ഷെ അതിന്റെ നിജസ്ഥിതി പരിശോധിച്ചശേഷമേ സഹകരിക്കുന്നുണ്ടോ അല്ലെയോ എന്നത് പറയാനാകൂ. ദിലീപ് എന്ത് മറുപടിയാണ് നല്‍കിയതെന്ന് ഇപ്പോള്‍ പറയാനാകില്ല. പ്രതികളുടെ മൊഴികളും വിലയിരുത്താറായിട്ടില്ല. മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അതെല്ലാം പിന്നീട് അറിയിക്കാമെന്നും എ.ഡി.പി.ജി. വ്യക്തമാക്കുകയും ചെയ്തു.