തിരുവനന്തപുരം: ബ്ലാക്ക്മെയിൽ ചെയ്ത് 10 ലക്ഷം രൂപ നേടിയെന്ന ദിലീപിന്റെ ആരോപണം നിഷേധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപ് പണം നൽകിയത് സിനിമ സംവിധാനം ചെയ്യുന്നതിന്റെ പ്രതിഫലമായിട്ടാണ്. നടിയെ ആക്രമിച്ച കേസുണ്ടാകുന്നതിനും മുൻപാണ് പണം നൽകിയതെന്നും പിന്നെങ്ങനെയാണ് ഈ കേസുമായി ബന്ധപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു.
നെയ്യാറ്റിൻകര ബിഷപ്പിനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് സാമുദായിക സ്പർധ ലക്ഷ്യമിട്ടാണ്. ദിലീപിന്റെ മറുപടി സത്യവാങ്മൂലത്തിലെ ആരോപണങ്ങളിൽ പോലീസ് അന്വേഷണം നടത്തട്ടെയെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.