നടന്‍ അനൂപ് കൃഷ്ണന്‍ വിവാഹിതനായി. ഡോക്ടര്‍ ഐശ്വര്യയാണ് വധു. ഗുരൂവായൂര്‍ അമ്പലത്തില്‍ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
രണ്ട് വര്‍ഷമായി ഐശ്വര്യയും അനുപൂം പ്രണയത്തിലായിരുന്നു.പാലക്കാട് പട്ടാമ്പി സ്വദേശിയായ അനൂപ് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് പരിപാടിയിലും താരം പങ്കെടുത്തിരുന്നു.നിലവിൽ അതെ ചാനലിൽ ‘സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും’ എന്ന മത്സര പരിപാടിയിലെ ആങ്കർ ആണ് അനൂപ്.