ആലപ്പുഴ: കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് രമേശ് ചെന്നിത്തല എംഎൽഎ വിമർശിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
മന്ത്രിമാരിൽ മിക്കവരും സെക്രട്ടറിയേറ്റിലെ ഓഫീസിൽ എത്തിയിട്ട് ആഴ്ചകളായി. പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണവർ. സംസ്ഥാനത്ത് ഓണ്‍ലൈൻ ഭരണം മാത്രമാണ് നടക്കുന്നത്. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോകുന്നതിന് മുൻപ് തന്നെ മന്ത്രാസഭായോഗങ്ങൾ ഓണ്‍ലൈനിലായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ചേർന്നത് 15 മിനിറ്റ് മാത്രമാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
കോവിഡ് രൂക്ഷമായിട്ടും സർക്കാർ സംവിധാനങ്ങളൊന്നും ഉണർന്ന് പ്രവർത്തിച്ചില്ല. ആൾക്കൂട്ടം നിയന്ത്രിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ജനങ്ങളെ വിധിക്കും രോഗത്തിനും സർക്കാർ വിട്ടുകൊടുത്തിരിക്കുകയാണ്. കോവിഡ് രൂക്ഷമാകുമെന്ന ഐസിഎംആറിന്റെ മുന്നറിയിപ്പും നിർദ്ദേശങ്ങളും അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .