ട്രിനിഡാഡ്: അണ്ടര്‍ 19 വേൾഡ്കപ്പ് മത്സരത്തിൽ ഉഗാണ്ടയെ 326 റണ്‍സിന് തകർത്തെറിഞ്ഞ് ഇന്ത്യ. ഇന്ത്യയുടെ 405 റണ്‍സ് പിന്തുടര്‍ന്ന ഉഗാണ്ട വെറും 79 റണ്‍സിന് പുറത്താവുകയും ചെയ്തു. രണ്ടുപേര്‍ക്കേ രണ്ടക്കം കാണാനായുള്ളൂ. നിശാന്ത് സിന്ധു നാല് വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിനാണ് 405 റണ്‍സ് എടുത്തു.
ഓപ്പണര്‍ ആംഗ്ക്രിഷ് രഘുവംശിയുടെയും രാജ് ബാവയുടെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. രംഘുവംശി 144 റണ്‍സ് എടുത്തപ്പോൾ രാജ് ബാവ 162 റണ്‍സുമായി പുറത്താവാതെ നിന്നു. 22 ഫോറും നാല് സിക്‌സും അടങ്ങിയതാണ് രംഘുവംശിയുടെ ഇന്നിംഗ്‌സ്. രാജ് ബാവ 108 പന്ത് നേരിട്ടപ്പോള്‍ പതിനാല് ഫോറും എട്ട് സിക്‌സും പറത്തി.
ഇതോടെ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡഡും രാജ് ബാവ സ്വന്തമാക്കി. 2004ല്‍ ബംഗ്ലാദേശിനെതിരെ ശിഖര്‍ ധവാന്‍ പുറത്താവാതെ നേടിയ 155 റണ്‍സിന്റെ റെക്കോര്‍ഡാണ് രാജ് ബാവ തകർത്തെറിഞ്ഞത്.