ജിദ്ദ: സൗദിയില്‍ വിദ്യാര്‍ഥികളുടെ ബാഗിൻറെ ഭാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.സൗദി സ്റ്റാന്‍ഡേര്‍സ്-മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്ഗനൈസേഷന് (സാസോ) ആണ് ഇതുസംബന്ധിച്ച് വ്യക്തത നല്‍കിയത്. ബാഗുകളുടെ ഭാരം കുട്ടികളുടെ ശരീരഭാരത്തിെന്റ 10 ശതമാനത്തില്‍ കവിയരുത്.
രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ഞായറാഴ്ച മുതല്‍ കിന്ഡര്ഗാര്ട്ടന് അടക്കം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് സാസോയുടെ പുതിയ നിര്‍ദേശം.സ്കൂള്‍ ബാഗിെന്റ ഭാരം വിദ്യാര്‍ഥികളുടെ സുരക്ഷയിലും ആരോഗ്യത്തിലും ഉണ്ടാക്കിയേക്കാവുന്ന പ്രതികൂല ഫലങ്ങളെക്കുറിച്ച് സാസോ മുന്നറിയിപ്പ് നല്കി.