പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം . ചിത്രത്തിലെ ‘ദർശന’ എന്ന പാട്ടിന് ഏറെ പ്രാധാന്യമുള്ളത് കൊണ്ട് തന്നെ പ്രേക്ഷകരിൽ അതിന് വലിയ വിജയമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. പ്രണവ്, ദര്‍ശന്‍, കല്യാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി ചിത്രം 21ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന്‌എത്തി. ആദ്യ ദിവസം മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്.വിനീതിന്റെയും ഭാര്യയുടെയും അവരുടെ സുഹൃത്തുക്കളുടെയും കോളേജ് കാലഘട്ടത്തിലെയും അതിനപ്പുറമുള്ള അവരുടെ ജീവിതത്തിലെയും നിമിഷങ്ങളില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നുമാണ് ചിത്രത്തിന്റെ കഥാപാത്രങ്ങള്‍ വരച്ചിരിക്കുന്നത്.
കേരളത്തിലെ ആദ്യകാല സ്റ്റുഡിയോകളിലൊന്നായ മെറിലാന്‍ഡ് സ്റ്റുഡിയോ ചലച്ചിത്ര നിര്‍മ്മാണത്തിലേക്കുള്ള തിരിച്ചുവരവാണ് ഹൃദയം അടയാളപ്പെടുത്തുന്നത്. 2020 ഫെബ്രുവരിയില്‍ ആരംഭിച്ച പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രഫി 2021 മാര്‍ച്ചില്‍ പൂര്‍ത്തിയായി. ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ വിനീതും ഭാര്യയും പഠിച്ച അതേ കോളേജിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്