കൊച്ചി: രമേശ് വര്‍മ്മ സംവിധാനത്തിലൊരുക്കിയ ‘കൂട്ടുവേഷങ്ങള്‍’ എന്ന മികച്ച സംഗീത ഹ്രസ്വചിത്രത്തിന് മ്യൂണിക്ക് പുരസ്കാരം.നിരവധി വിദേശ സംഗീത ഹ്രസ്വചിത്രങ്ങളെ പിന്നിലാക്കിയാണ് ഈ പുരസ്കാര നേട്ടം കൈവരിച്ചത്. പി കെ മുരളികൃഷ്ണന്‍റെ രചനയ്ക്ക് സജിത്ത് പള്ളിപ്പുറം സംഗീതം നല്‍കിയ ‘രാവിനെ പ്രിയതരമാക്കിയ പദത്തിന്റെ ദൃശ്യാവിഷ്കാരമാണിത്.
ഏഴുമിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് സുനിലാൽ ചേർത്തലയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഫാക്‌ട് പത്മനാഭനും കോട്ടക്കൽ നന്ദകുമാരനുമാണ് ചിത്രത്തിലെ പ്രധാനവേഷത്തിലെത്തുന്നത്. ഉണ്ണികൃഷ്ണന്‍ യവനികയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍.
കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ നാടക വിഭാഗത്തില്‍ അധ്യാപകനും നാടക-കഥകളി കലാകാരനും സംവിധായകനുമായ രമേശ് വര്‍മ്മ ബിഗ്ബി, ഉസ്താദ് ഹോട്ടല്‍, നിരവധി വിദേശ ഫെസ്റ്റിവലുകളില്‍ ശ്രദ്ധേയമായ 137 ഓഡിഷന്‍ അവരാഹാം യാക്കൂബ് തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്തും ശ്രദ്ധേയനാണ്.