പത്തനംതിട്ട: പത്തനംതിട്ടയില്‍ വനിതാ ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്നതാ പ്രദര്‍ശനം നടത്തിയവരില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി. അങ്ങാടിക്കല്‍ സ്വദേശി നന്ദനന്‍ ആണ് പിടിയിലായത്. ഐപിസി 509 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് ഏതാനും നാളുകള്‍ക്ക് മുന്‍പ് പ്രദേശവാസികള്‍ നന്ദനനെ മര്‍ദിച്ചിരുന്നു.
ഇരുചക്രവാഹനങ്ങളില്‍ എത്തിയ രണ്ടുപേരാണ് നഗ്നത പ്രദര്‍ശിപ്പിച്ച് അശ്ലീലചേഷ്ടകള്‍ കാണിച്ചത്. വനിതാ ഹോസ്റ്റലിന് മുന്പില് സ്ഥിരമായെത്തിയാണ് ഇയാള്‍ ലൈംഗീക ചേഷ്ടകള്‍ കാണിച്ചിരുന്നതെന്ന് പെണ്‍കുട്ടികള്‍ പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു. ഇയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പകര്‍ത്തിയാണ് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതിപ്പെട്ടത്.
ഇയാളുടെ കൂടെയുണ്ടായിരുന്നയാളെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.സമീപത്തെ സ്കൂളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇതില്‍ നിന്ന് സ്കൂട്ടറിന്റെ നമ്പര്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. നന്ദനന്റെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 11നും 12 മണിക്കും ഇടയിലായിരുന്നു നഗ്നതാ പ്രദര്‍ശനം. മുണ്ടും ഷര്‍ട്ടും ധരിച്ച് ബുള്ളറ്റിലും സ്കൂട്ടറിലും എത്തിയ രണ്ടു പേരാണ് വാഹനം ഹോസ്റ്റലിന് മുന്നില്‍ നിര്‍ത്തി വസ്ത്രം മാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചത്. ഏകദേശം 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗീക ചേഷ്ടകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലും വ്യക്തമാണ്.